മുംബൈ: പ്രളയ ദുരന്തമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി അമിതാഭ് ബച്ചന്‍. കേരളത്തിന് ദുരിതാശ്വാസമായി അമിതാഭ് ബച്ചന്‍ 51 ലക്ഷം രൂപ നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. കൂടാതെ സ്വന്തം വസ്ത്രങ്ങളും ചെരിപ്പുകളും കേരളത്തിലേയ്ക്ക് അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
റസൂല്‍ പൂക്കുട്ടിയുടെ അടുത്ത വൃത്തങ്ങളാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയത്. 80 ജാക്കറ്റുകള്‍, 25 പാന്റ്, 40 ജോഡി ഷൂ, സ്‌കാര്‍ഫുകള്‍ എന്നിവയാണ് ദുരന്ത ബാധിതര്‍ക്കു വേണ്ടി ബച്ചന്‍ നല്‍കിയതെന്നാണ് വിവരം.
പ്രളയക്കെടുതിയിലായ കേരളത്തിന് കൈതാങ്ങാവാന്‍ റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തില്‍ ബോളിവുഡ് അണിനിരന്നിരുന്നു. അമിതാഭ് ബച്ചനെ കൂടാതെ ധാരാളം ബോളിവുഡ് താരങ്ങളും കേരളത്തെ പിന്തുണച്ച് രംഗത്തു വന്നിരുന്നു.ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, വിദ്യാ ബാലന്‍ കരന്‍ ജോഹര്‍ തുടങ്ങിയവര്‍ കേരളത്തിന് സഹായവുമായി മുന്നോട്ട് വന്നിരുന്നു.
Leave a Comment