‘നിങ്ങള്‍ എന്തുചെയ്യുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ..? രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ‘ഓ..പോട്’ നല്‍കി തമിഴ് സ്‌റ്റെയിലില്‍ അഭിനന്ദിച്ച് കളക്ടര്‍ (വീഡിയോ)

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് തുനിഞ്ഞിറങ്ങിയവര്‍ക്ക് ആത്മവിശ്വാസവും നന്ദിയും രേഖപ്പെടുത്തി ജില്ലാ കളക്ടകര്‍ ഡോ.കെ വാസുകി. കോട്ടണ്‍ഹില്‍ സ്‌കൂളിലെ ദുരിതാശ്വാസക്യാംപിലെത്തിയാണ് വാസുകി രക്ഷാപ്രവര്‍ത്തകരെയും ക്യാംപ് വളന്റിയര്‍മാരെയും അഭിനന്ദിച്ചത്.’നിങ്ങള്‍ എന്തുചെയ്യുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ..? യൂ ആര്‍ മേക്കിംഗ് ഹിസ്റ്ററി. മലയാളികള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ലോകത്തിന് തന്നെ കാണിച്ചുകൊടുക്കുകയാണ്.’

ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ കേരളത്തിലെ രക്ഷാപ്രവര്‍ത്തിനെത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. കളക്ടറുടെ വാക്കുകളെ നിറകയ്യടിയോടെയാണ് ക്യാമ്പിലെ വാളന്റിയര്‍മാര്‍ സ്വീകരിച്ചത്.സ്വാതന്ത്ര്യസമര കാലത്ത് പോരാടിയതുപോലെയാണ് ഇപ്പോള്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ നാട്ടില്‍ നിന്ന് തന്നെ ഇത്രയേറെ സഹായങ്ങളും സാധനങ്ങളുമെല്ലാം ക്യാമ്പിലേക്ക് ലഭിക്കുന്നുവെന്നത് ശരിക്കും പ്രശംസനീയമാണ്. എയര്‍പോട്ടിലെത്തുന്ന സാധനങ്ങള്‍ എടുത്തുപൊക്കുക എന്നതുതന്നെ വലിയ പ്രയാസമുള്ള ജോലിയാണ്.

നിങ്ങള്‍ ഇപ്പോള്‍ സ്വമേധയാ ചെയ്യുന്ന ജോലികള്‍ കൂലിക്ക് ചെയ്യിക്കുകയാണെങ്കില്‍ കോടികള്‍ നല്‍കേണ്ടി വന്നേനെ. സര്‍ക്കാര്‍ ഒരുപാട് പണം ചെലവാക്കേണ്ടി വന്നേനെ.താന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഓ പോട് എന്ന് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാറുണ്ടെന്നും താന്‍ ഓ പോട് എന്ന് പറയുമ്പോള്‍ ഓഹോ എന്ന് ഏറ്റുപറയാമോ എന്നും കളക്ടര്‍ ചോദിച്ചു. ഇതനുസരിച്ച് എല്ലാവരും ഉച്ചത്തില്‍ ഓഹോ എന്ന ശബ്ദമുണ്ടാക്കുകയും ചെയ്തു

pathram desk 2:
Leave a Comment