നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു; ഓപ്പറേഷന്‍സ് ഏരിയയിലും വെള്ളം കയറി

കൊച്ചി: മുല്ലപ്പെരിയാറും ഇടുക്കി – ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതാണ് വിമാനത്താവളം അടയ്ക്കുന്നതിലേക്കു കാര്യങ്ങളെത്തിച്ചത്. വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണു കാര്യങ്ങളെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ചയ്ക്കു രണ്ടുവരെയാണ് നിര്‍ത്തിവച്ചിരുന്നത്. പിന്നീട് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതോടെ ശനിയാഴ്ചവരെ നീട്ടുകയായിരുന്നു.

ഇടുക്കി – ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്‍കരുതലിന്റെ ഭാഗമായും നെടുമ്പാശേരി വിമാനത്താവളം അടച്ചിരുന്നു. അതേസമയം, വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂംം തുറന്നു: 0484 – 3053500, 2610094.

വഴി തിരിച്ചുവിട്ട വിമാനങ്ങള്‍ ഇവയാണ്:

എയര്‍ഇന്ത്യ ജിദ്ദ മുംബൈക്ക്
ജെറ്റ് ദോഹ ബെംഗളൂരുവിലേക്ക്
ഇന്‍ഡിഗോ ദുബായ് ബെംഗളൂരുവിലേക്ക്
എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ എല്ലാ വിമാനങ്ങളും തിരുവനന്തപുരത്തുനിന്ന് സര്‍വീസ് നടത്തും

pathram:
Leave a Comment