പാര്‍വതിയേയും റിമയേയും തെറി പറഞ്ഞവര്‍ ഇത് കാണാതെ പോകരുത് (വീഡിയോ കാണാം..)

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി മൂലം ദുരന്തം പെയ്തിറങ്ങുമ്പോള്‍ സഹായഹസ്തവുമായി മലയാള സിനിമയിലെ നടിമാരും. റിമ കല്ലിങ്കല്‍, പാര്‍വതി, പൂര്‍ണ്ണിമ, രമ്യനമ്പീശന്‍ എന്നീ താരങ്ങളാണ് അന്‍പോട് കൊച്ചി എന്ന കൂട്ടായ്മയുമായി സഹകരിച്ച് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിയാകുന്നത്.ദുരിതാശ്വാസ ക്യാംപുകളിലേക്കാവശ്യമായ സാധനങ്ങളാണ് അന്‍പോട് കൊച്ചി കൂട്ടായ്മ ശേഖരിക്കുന്നത്. കടവന്ത്രയിലെ റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന പ്രവര്‍ത്തനങ്ങളിലാണ് നടിമാര്‍ നേരിട്ട് പങ്കാളികളായത്.

കൊച്ചിയില്‍ മാത്രം അറുപതിലധികം ദുരിതാശ്വാസക്യാംപുകളാണ് തുറന്നിട്ടുള്ളത്.ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സ്‌പെഷ്യല്‍ ഓഫിസര്‍ എം.ജി.രാജമാണിക്യം എന്നിവരുടെ നേതൃത്വത്തില്‍ ആണ് അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നത്.ഈ പരിപാടിയില്‍ ഉടനീളം താരങ്ങളും പങ്കെടുത്തു. അവശ്യവസ്തുക്കള്‍ ശേഖരിക്കാനും പാക്ക് ചെയ്യാനുമൊക്കെ താരങ്ങള്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ എല്ലാവരുടെയും സഹായവും ഇവര്‍ സഹായമഭ്യര്‍ഥിച്ചു.

നേരത്തെ മലയാള സിനിമാ താരസംഘടനയായ എ.എം.എം.എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ തുക കുറഞ്ഞുപോയെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. പത്ത് ലക്ഷം രൂപയാണ് സംഘടന ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.

ആദ്യഘട്ട സഹായമാണ് ഇതെന്നും പിന്നീടും സഹായം നല്‍കുമെന്നുമായിരുന്നു ജഗദീഷ് വ്യക്തമാക്കിയത്. മമ്മൂട്ടി കഴിഞ്ഞ ദിവസം പുത്തന്‍വേലിക്കരയിലെ ക്യാംപില്‍ എത്തിയിരുന്നു. നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കുമെന്നറിയിച്ചിരുന്നു.മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപയും ജയസൂര്യ ക്യാംപിലേക്കാവശ്യമായ സാധനങ്ങളും എത്തിച്ചിരുന്നു

pathram desk 2:
Related Post
Leave a Comment