വീടിന് പിന്നിലെ വെള്ളക്കെട്ടില്‍ വീണ് അമ്മയും മകളും മരിച്ചനിലയില്‍

ആലപ്പുഴ: അമ്മയെയും മകളെയും വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് പിന്നിലെ വെള്ളക്കെട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. നെടുമുടി ജ്യോതി ജങ്ഷനില്‍ ചെമ്മങ്ങാട് വീട്ടില്‍ സിബിയുടെ ഭാര്യ ജോളി(40) മകള്‍ സിജി(20) എന്നിവരാണ് മരിച്ചത്.

സിബിയും മറ്റൊരു മകളും വീട്ടിലുണ്ടായിരുന്നില്ല. വീടിന് പിന്നില്‍ മീന്‍ മുറിച്ചു കൊണ്ടിരുന്ന കത്തിയും പാത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മടവീഴ്ചയുണ്ടായതിനാല്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു. കനത്ത മഴയും മടവീഴ്ചയും കാരണം വെള്ളക്കെട്ടിന്റെ ആഴം വര്‍ധിച്ചതും ദുരന്തകാരണമായെന്ന് നാട്ടുകാര്‍ പറയുന്നു. അമ്മക്കും മകള്‍ക്കും നീന്തല്‍ അറിയാമായിരുന്നു എന്നും അയല്‍വാസികള്‍ പറയുന്നു. എന്നാല്‍, ആഴമേറിയ വെള്ളക്കെട്ടില്‍ വീണതിനാലാകാം ഇരുവര്‍ക്കും രക്ഷപെടാന്‍ കഴിയാതെ പോയതെന്നും അവര്‍ പറഞ്ഞു.

pathram desk 2:
Leave a Comment