കാശ്മീരിലെ ഷോപ്പിയാനില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു, ഒരു സൈനികന് പരിക്ക്; എറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ ലശ്കറെ ത്വയ്യിബ ഭീകരന്‍ ഉമര്‍ മാലിക് ആണ്. മൃതദേഹത്തിനു സമീപത്തു നിന്ന് എ.കെ 47 തോക്കും കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു.

ശ്രീനഗറില്‍നിന്ന് 55 കിലോമീറ്റര്‍ അകലെ ഷോപ്പിയാന്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍. വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രി ഒരു തീവ്രവാദിയും ശനിയാഴ്ച പുലര്‍ച്ചെ നാലു തീവ്രവാദികളുമാണ് കിലൂറ ഗ്രാമത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലപ്പെട്ട തീവ്രവാദികളുടെ പക്കല്‍നിന്നു എകെ 47 തോക്കുകള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

ഷോപ്പിയാനില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മേഖല വളഞ്ഞ സുരക്ഷാ സേനയ്ക്കുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. സൈന്യവും തിരിച്ചടിച്ചു. ഈ തിരിച്ചടിയിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

pathram desk 1:
Leave a Comment