പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന് ശരീരം വളരാനുള്ള ഹോര്‍മോണ്‍ കുത്തിവെച്ച് വേശ്യാലയ നടത്തിപ്പ്!!! നടത്തിപ്പുകാരി 25 വയസുകാരി

തെലുങ്കാന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്ന് പെട്ടെന്ന് ശരീരം വളരാനും പ്രായപൂര്‍ത്തിയാകാനുമുള്ള മരുന്ന് കുത്തിവെച്ച് വേശ്യാലയം നടത്തി വന്ന സംഘം പിടിയില്‍. രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 25കാരിയുടെ നേതൃത്വത്തില്‍ നടത്തി വന്ന വേശ്യാലയം കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത 11 കുട്ടികളെയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. അതില്‍ അഞ്ചു വയസ്സുകാരിയായ കുട്ടി വരെയുണ്ടായിരുന്നു.

ദരിദ്ര കുടുംബത്തില്‍ നിന്നുള്ളവരും അനാഥരായ കുഞ്ഞുങ്ങളും താമസിക്കുന്ന സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് പലപ്പോഴായി കടത്തിക്കൊണ്ടു വന്നതാണ് കുട്ടികളെ. 25കാരനായ കംസാനി കല്ല്യാണി (25) എന്ന യുവതിയാണ് വേശ്യാലയത്തിന്റെ പ്രധാനി. അനിത(30), സുശീല(60), നരസിംഹ(23), ശ്രുതി(25), സരിത(50), വാണി(28), വംശി(20) എന്നീ സഹായികളും പിടിയിലായി. ദരിദ്ര പശ്ചാത്തലത്തിലുള്ള കുട്ടികളെ ജോലിയും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്താണ് കടത്തിയിരുന്നത്. പിന്നീടിവിടെയെത്തിച്ച് പലര്‍ക്കും കാഴ്ചവെയ്ക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ കുട്ടികളെ പോലീസിന്റെയും വിവിധ വനിതാ സംഘടനകളുടെയും നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.

pathram desk 1:
Related Post
Leave a Comment