കളക്ടര്‍ ബ്രോയ്‌ക്കൊപ്പം കള്ളു ഷാപ്പില്‍ സെല്‍ഫിയ്ക്ക് പോസ് ചെയ്ത് ലക്ഷ്മി അമ്മൂമ്മ!!! ചിത്രം വൈറല്‍

ചിറ്റിലഞ്ചേരി: മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ക്കൊപ്പം കള്ളുഷാപ്പില്‍ വെച്ച് സെല്‍ഫി എടുത്ത് ഫേസ് ബുക്കില്‍ തരംഗമായി ലക്ഷ്മി അമ്മൂമ്മ. ഉച്ചഭക്ഷണം അന്വഷേിച്ച് പാലക്കാടുള്ള കള്ള് ഷാപ്പില്‍ എത്തിയതായിരുന്നു കളക്ടര്‍ ബ്രോ. അദ്ദേഹത്തിന് അവിടെനിന്ന് ഭക്ഷണം ലഭിച്ചില്ല. അപ്പോഴാണ് ഷാപ്പില്‍ സ്ഥിരമായി ഒരു കുപ്പി കള്ള് കുടിക്കാനെത്തുന്ന ലക്ഷ്മി അമ്മൂമ്മയെ കാണുന്നതും പരിചയപ്പെടുന്നതും.

കളക്ടറുടെ സെല്‍ഫി ഇതിനോടകം നിരവധി പേരാണ് ഫേസ് ബുക്കിലും വാട്ട്സ് ആപ്പിലും ഷെയര്‍ ചെയ്തത്. ഇതോടെ ഭക്ഷണം തേടിയുള്ള തന്റെ യാത്രകളുടെ കാഴ്ചപ്പാട് മാറിയെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

pathram desk 1:
Related Post
Leave a Comment