കോടിയേരി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

വടകര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാറിന്റെ പിന്നില്‍ സ്വകാര്യ ബസ്സിടിച്ചു. കാറിന്റെ പിന്‍വശം തകര്‍ന്നു. വടകര ചോറോട് മേല്‍പ്പാലത്തിനടുത്ത് ഉച്ചയ്ക്കാണു സംഭവം. ആര്‍ക്കും പരുക്കില്ല. തൊട്ടില്‍പ്പാലം റൂട്ടിലോടുന്ന ബസ്സാണ് ഇടിച്ചത്. കോടിയേരി പിന്നീടു മറ്റൊരു കാറില്‍ വടകരയ്ക്കു പോയി.

pathram:
Leave a Comment