‘ഷക്കീല’യുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്; കസവുസാരിയണിഞ്ഞ് ഹോട്ട് ലുക്കില്‍ റിച്ച!!!

നടി ഷക്കീലയുടെ ജീവിതകഥ പറയുന്ന ‘ഷക്കീല’യുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ഷക്കീലയായി വേഷമിടുന്ന റിച്ച ഛദ്ദ കസവു സാരിയണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് പുറത്തു വന്നത്. ബോളിവുഡിലാണ് ചിത്രം ഒരുങ്ങുന്നത്. കര്‍ണാടകയിലെ തീര്‍ത്ഥഹള്ളിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടരുകയാണ്.

ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തില്‍ നായകനായെത്തുന്നത് മലയാളിയായ രാജീവ് പിള്ളയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെലുങ്കിലൂടെ സിനിമാ രംഗത്തെത്തിയ ഷക്കീല കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയിരുന്നത്.

അതേസമയം ഈ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ തനിക്ക് യാതൊരു നാണക്കേടുമില്ലെന്ന് രാജീവ് പിള്ള പറഞ്ഞു. സംവിധായകന് എന്നെ ഇഷ്ടമായി. ഇതൊരു ആത്മകഥയാണ്. ഷക്കീലയുടെ യഥാര്‍ത്ഥ ജീവിതമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൂടെയുണ്ടായിരുന്നവര്‍ എല്ലാം കവര്‍ന്നെടുത്ത ശേഷം അവരെ തനിച്ചാക്കുകയായിരുന്നെന്നും രാജീവ് പറഞ്ഞു.

pathram desk 1:
Related Post
Leave a Comment