ഷക്കീലയാകാനൊരുങ്ങി നടി റിച്ച ഛദ്ദ….

കൊച്ചി:മാദക വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടി ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. ചിത്രത്തില്‍ ഷക്കീലയായി അഭ്രാപാളിയിലെത്താന്‍ തയ്യാറാണെന്ന് ബോളിവുഡ് നടി റിച്ച ഛദ്ദ വ്യക്തമാക്കികഴിഞ്ഞു. ഇതിന്റെ ഭാഗമായി റിച്ച കഴിഞ്ഞദിവസം ഷക്കീലയുമായി കൂടിക്കാഴ്ചയും നടന്നു. ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

1990 കളില്‍ തെലുങ്ക്, മലയാളം, തമിഴ് ചിത്രങ്ങളിലൂടെയായിരുന്നു ഷക്കീല സിനിമാ രംഗത്തേക്കെത്തിയത്. ആന്ധ്രാപ്രദേശുകാരിയായ ഇവര്‍ സില്‍ക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേള്‍സ് എന്ന തമിഴ് സിനിമയില്‍ ചെറിയ വേഷം ചെയ്തുകൊണ്ടാണ് സിനിമാ ജീവിതം തുടങ്ങിയത്. ഇളമനസ്സേ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തോടെ മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെട്ടു.

മലയാളത്തില്‍ അഭിനയിച്ച കിന്നാരത്തുമ്പികള്‍ എന്ന ചലച്ചിത്രം വന്‍ വിജയമായിരുന്നു. പിന്നീട് ഡ്രൈവിംഗ് സ്‌കൂള്‍, സിസ്റ്റര്‍ മരിയ തുടങ്ങിയ സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതാനും മുഖ്യാധാരചിത്രങ്ങളുടേയും ഭാഗമായിട്ടുണ്ട്. സിനിമയില്‍ നിന്ന് മാറിയതോടെ ഞാന്‍ നിങ്ങളുടെ രാത്രിയുടെ ഭാഗമായിരുന്നു എന്ന പേരില്‍ ആത്മകഥയും പ്രസിദ്ധീകരിച്ചു. ഈ ആത്മകഥ മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

2019ല്‍ സിനിമ തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ തരുന്ന സൂചന.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment