ഹിച്ച് കോക്ക് കഴിക്കുഴി എത്തുന്നു…!! ‘വാരിക്കുഴിയിലെ കൊലപാതക’വുമായി, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

വാരിക്കുഴിയിലെ കൊലപാതകം സെപ്തംബര്‍ 7നെത്തും.നവാഗതനായ രാജേഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ‘വാരിക്കുഴിയിലെ കൊലപാതകം’ സെപ്തംബര്‍ 7 ന് തിയേറ്ററുകളിലേക്ക്. അമിത് ചക്കാലക്കലാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടനും സംവിധായകനുമായ ദിലീഷ് പോത്തനും മുഖ്യവേഷത്തിലെത്തുന്നു.

നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മണിയന്‍ പിള്ളയുടെ കഥാപാത്രം പറഞ്ഞ വാരിക്കുഴിയിലെ കൊലപാതകമെന്ന കഥ പ്രേക്ഷകര്‍ മറന്ന് കാണില്ല. ആ പേരില്‍ തന്നെയാണ് സിനിമ. എന്നാല്‍ മണിയന്‍പിള്ള മമ്മൂട്ടിയോട് പറഞ്ഞ കഥയല്ല വാരിക്കുഴിയിലെ കൊലപാതകമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയത്.

എന്തായാലും രഹസ്യത്തിന്റെ ചുരുളുകള്‍ അഴിഞ്ഞ്, മറനീക്കി സെപ്തംബര്‍ 7ന് സത്യം പുറത്തുവരുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

pathram desk 2:
Related Post
Leave a Comment