‘കടൈക്കുട്ടി സിങ്ക’ത്തിന്റെ ലാഭവിഹിതത്തില്‍ നിന്ന് ഒരു കോടി രൂപ കര്‍ഷകര്‍ക്ക്!!! ഞെട്ടിച്ച് സൂര്യ

കാര്‍ത്തി നായകനായ ‘കടൈകുട്ടി സിങ്കം’ എന്ന ചിത്രത്തിന്റെ ലാഭവിഹിതത്തില്‍ നിന്ന് ഒരുകോടി രൂപ കര്‍ഷകര്‍ക്ക് നല്‍കി ചിത്രത്തിന്റെ നിര്‍മാതാവും തമിഴ്‌സൂപ്പര്‍സ്റ്റാറുമായ സൂര്യ. ചിത്രത്തിന്റെ വിജയത്തില്‍ നന്ദി പറയാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോളാണ് സൂര്യ ആ നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

കര്‍ഷക സമൂഹത്തില്‍ നിന്നു തിരഞ്ഞെടുത്ത ആളുകള്‍ക്കാണ് രണ്ടു ലക്ഷം വീതം ഒരുകോടി നല്‍കിയത്. കാര്‍ഷിക വികസനത്തിനും പഠനത്തിനുമായി ഉപയോഗിക്കുന്നതിനാണ് സൂര്യ ഒരു കോടി രൂപ നല്‍കിയിരിക്കുന്നത്. ചിത്രം വിജയിച്ചതിന്റെ എല്ലാ ക്രെഡിറ്റും സംവിധായകന്‍ പാണ്ഡിരാജിനുള്ളതാണെന്ന് സൂര്യ പറഞ്ഞു. ഒരു സിനിമ നല്ലതാകണമെങ്കില്‍ അഭിനേതാക്കള്‍ കഥയ്ക്കും തിരക്കഥയ്ക്കും അപ്പുറം പോകണമെന്നും പറഞ്ഞ സൂര്യ ചിത്ത്രതിലെ അഭിനേതാക്കളെ അഭിനന്ദിക്കാനും മറന്നില്ല.

സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് കടൈയ്കുട്ടി സിങ്കം നിര്‍മ്മിച്ചത്. കാര്‍ത്തി, സയേഷ എന്നിവരെ കൂടാതെ പ്രിയ, സത്യരാജ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന് കേരളത്തില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ സൂര്യയും അതിഥി താരമായി എത്തുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment