ശക്തമായി മുന്നോട്ടു പോകുക…; മീശയുടെ രചയിതാവ് ഹരീഷിന് പിന്തുണയുമായി മുഖ്യമന്ത്രിയും

തിരുവനന്തപുരം: നോവലിലെ പരാമര്‍ശത്തിന്റെ പേരില്‍ എഴുത്തുകാരന്‍ എസ്. ഹരീഷിന് നേരെ ഉണ്ടാകുന്ന പ്രതിഷേധങ്ങളില്‍ എഴുത്തുകാരന് പിന്തുണയുമായി മുഖ്യമന്ത്രി. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ സാഹിത്യകാരന്റെ ഒപ്പമുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ല. നിര്‍ഭയമായ അന്തരീക്ഷത്തിലേ സര്‍ഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.

മീശ എന്ന നോവലിന്റെ രചയിതാവ് ഹരീഷ് വിവാദങ്ങളില്‍ അസ്വസ്ഥ ചിത്തനാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയില്‍ മുന്നോട്ടു പോവുക എന്നതാണ് വിവാദ സ്രഷ്ടാക്കള്‍ക്ക് അദ്ദേഹം നല്‍കേണ്ട ഉചിതമായ മറുപടി എന്നു കരുതുന്നു. എഴുത്ത് ഉപേക്ഷിക്കരുത്. പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment