ലോറി സമരത്തിനിടെ ചരക്കു ലോറിക്കു നേരെ കല്ലേറ്; ക്ലീനര്‍ മരിച്ചു; കല്ലെറിഞ്ഞത് സമരക്കാരെന്ന് സൂചന

പാലക്കാട്: ലോറി സമരത്തിനിടെ പാലക്കാട് കഞ്ചിക്കോട് ചരക്കുലോറിക്കു നേരെയുണ്ടായ കല്ലേറില്‍ ക്ലീനര്‍ മരിച്ചു. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി ബാഷ (29) ആണ് മരിച്ചത്. കോയമ്പത്തൂരില്‍നിന്നു കൊച്ചിയിലേക്കു പോകുന്ന ലോറിക്കു നേരെയാണു കല്ലേറുണ്ടായത്. ലോറി സമരാനുകൂലികളാണു കല്ലെറിഞ്ഞതെന്നു സൂചന.

ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ കഞ്ചിക്കോട് ഫെഡറല്‍ ബാങ്കിനു സമീപമാണു സംഭവം. ബാഷയുടെ നെഞ്ചിലാണു കല്ലു പതിച്ചത്. ഉടന്‍ തന്നെ കഞ്ചിക്കോട് സ്വകാര്യാശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറി ഓടിച്ച െ്രെഡവര്‍ക്കും പരുക്കേറ്റു. ലോറി കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഇതുവരെ ആരേയും പിടികൂടിയിട്ടില്ല. ഒരാഴ്ചയായി ലോറി ഉടമകള്‍ സമരത്തിലാണ്.

pathram:
Leave a Comment