അമല പോള്‍ ബോളിവുഡിലേക്ക്!!! അരങ്ങേറ്റം സൂപ്പര്‍ താരത്തിന്റെ നായികയായി

നടി അമല പോള്‍ ബോളിവുഡിലേക്ക് ചേക്കേറുന്നു. നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ രാംപാലിന്റെ നായികയായാണ് അമല എത്തുക.

‘കുറച്ചു മുമ്പ് എനിക്ക് ബോളിവുഡിലേക്ക് ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നു. ബിക്കിനി ധരിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചാണ് പല അവസരങ്ങളും എത്തിയത്. എന്നാല്‍ ഞാന്‍ കഥാപാത്രത്തിനാണ് പ്രാധാന്യം നല്‍കിയത്. ഒരു പഞ്ചാബി പെണ്‍കുട്ടിയുടെ വേഷമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എന്റെ തമിഴ് സിനിമകളുടെ പശ്ചാത്തലത്തിലാണ് നരേഷ് എന്നെ സമീപിച്ചത്. അതുകൊണ്ടുതന്നെ ഒരു ഓഡീഷന്റെ ആവശ്യം വന്നില്ല. ചിത്രത്തിനു വേണ്ടിയുള്ള ആവേശത്തിലാണ് ഞാന്‍. കഥാപാത്രത്തെ ഉള്‍ക്കൊള്ളാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്’. അമല പറഞ്ഞു.

ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഹിമാലയത്തിലാണ് ഷൂട്ടിങ് ആരംഭിക്കുന്നത്. ചിത്രം ഒരു റൊമാന്റിക് ത്രില്ലറാണ്. ഏറെക്കാലം ഡല്‍ഹിയില്‍ താമസിച്ചതുകൊണ്ട് ഹിന്ദിയില്‍ തനിക്ക് നന്നായി സംസാരിക്കാനറിയാമെന്നും അമല പറഞ്ഞു.

അതോ അന്തൈ പറവൈ പോല എന്ന തമിഴ് ചിത്രത്തിന്റെയും പൃഥ്വിക്കൊപ്പം ആടുജീവിതത്തിലുമാണ് അമല ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

pathram desk 1:
Leave a Comment