ഗോപീ സുന്ദറിനെ പരിഹസിച്ച് മുന്‍ ഭാര്യ

സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ സിനിമയില്‍ നായകനാകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഗോപീസുന്ദറുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നു. ഗോപി സുന്ദറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് മുന്‍ഭാര്യ പ്രിയ ഗോപിസുന്ദര്‍ രംഗത്ത്. ഗോപിസുന്ദറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെയും താഴെ വന്ന കമന്റുകളുടെയും സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തുകൊണ്ടാണ് പ്രിയ മുന്‍ഭര്‍ത്താവിനെ പരിഹസിച്ചത്.

‘9 years of togetherness’ എന്ന അടിക്കുറിപ്പോടെ ഗോപി സുന്ദര്‍ തന്റെ സുഹൃത്തായ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം ഫെയ്‌സ് ബുക്കില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ആ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലിട്ട പ്രിയ ഒപ്പം എഴുതിയത് ഇപ്രകാരമാണ്. ‘ചിലര്‍ ചിലകാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇതുവരെ ഇക്കാര്യം കോടതിയില്‍ അറിയിച്ചിരുന്നില്ല. ചിലരെ ഇങ്ങനെ സംരക്ഷിക്കുന്നതില്‍ അഭിനന്ദനം. ഭാവിയിലും നല്ലത് വരട്ടെ’.

അതിനിടെ സംഗീത സംവിധാനത്തിലൂടെ ശ്രദ്ധേയനായ ഗോപി ഇപ്പോള്‍ ഹരികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ടോള്‍ ഗേറ്റ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തുകയാണ്.. യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് സസ്‌പെന്‍സ് പുറത്തുവിട്ടത്. ഇയ്യാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നാസര്‍ മട്ടാഞ്ചേരിയാണ് ചിത്രം നിര്‍മിക്കുന്നത്.

സംഗീത ലോകത്തായിരുന്നപ്പോഴും ബിഗ്‌സ്‌ക്രീനില്‍ നിന്ന് ഒട്ടും അകലെ ആയിരുന്നില്ല ഗോപി സുന്ദര്‍ന്റെ സ്ഥാനം. താന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന പാട്ടുകളില്‍ മിക്കപ്പോഴും ഗോപിയും പ്രത്യക്ഷപ്പെടാറുണ്ട്.

pathram:
Related Post
Leave a Comment