എയ്ഡ്‌സിനേക്കാള്‍ മാരകമായ ലൈംഗിക രോഗം..!!! മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്മാര്‍

എയ്ഡ്സിനേക്കാള്‍ മാരകമായ ലൈംഗിക രോഗമുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്മാര്‍. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയാണ് ഈ രോഗവും പകരുന്നത്. ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് സെക്ഷ്യല്‍ ഹെല്‍ത്തിന്റെ റിപ്പോര്‍ട്ടിലാണ് എയിഡ്സിനേക്കാള്‍ മാരകമായ ഈ ലൈംഗിക രോഗത്തിന്റെ വിവരങ്ങള്‍ ഉള്ളത്. മൈക്കോ പ്ലാസ്മ ജെനിറ്റലിയം എന്നാണു ഇതിന്റെ പേര്.

ഇത് പകരുന്നത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും സ്വകാര്യ ഭാഗങ്ങളിലെ രോമം നീക്കം ചെയ്യല്‍ വാക്‌സ് ചെയ്യല്‍ തുടങ്ങിയവ മൂലവും പകരാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ രോമം നീക്കം ചെയ്യുന്നത് മൂലം ശരീരത്തിലെ ആന്റി ബോഡികള്‍ നശിക്കുമെന്നാണ് പഠനം. ലിംഗത്തിലെ വേദനയും എരിച്ചിലും, ഒഴുകുന്ന സ്രവം ഇതാണ് പുരുഷന്മാരിലെ രോഗ ലക്ഷണങ്ങള്‍.

സെക്‌സിനിടയില്‍ വേദന, അകാരണമായ രക്ത സ്രാവം, എന്നിവയാണ് സ്ത്രീകളിലെ ലക്ഷണങ്ങള്‍. മറ്റു ലൈംഗിക രോഗ ലക്ഷണങ്ങളോടുള്ള സാമ്യത മൂലം രോഗം കണ്ടെത്താന്‍ വൈകുകയും ഇതോടെ അപകടകരമായ സ്ഥിതിയിലേക്കെത്തുകയും ചെയ്യും. പോളിമെറസ് ചെയിന്‍ റിയാക്ഷന്‍ സ്റ്റഡി എന്ന പരിശോധന മൂലം രോഗം കണ്ടെത്താനാവും. രോഗത്തെ കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുകയാണ്.

pathram desk 1:
Leave a Comment