കടംകൊടുത്ത പണം തിരികെ ചോദിച്ചു; കോട്ടയത്ത് 46കാരിയായ കാമുകിയുടെ നഗ്നചിത്രങ്ങള്‍ 38കാരന്‍ പെണ്‍മക്കള്‍ക്ക് അയച്ചുകൊടുത്തു!!!

കറുകച്ചാല്‍: അവിഹിത ബന്ധത്തിനിടെ കടംവാങ്ങിയ പണം തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ പിണക്കത്തെ തുടര്‍ന്ന് 46 കാരി കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ 38 കാരന്‍ കാമുകന്‍ പെണ്‍മക്കള്‍ക്ക് അയച്ചു കൊടുത്തു. സംഭവത്തില്‍ കൊടുങ്ങൂര്‍ തോട്ടരികത്ത് ഷമീര്‍ എന്ന 38 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

യുവതി നല്‍കിയ പരാതിയിലാണ് ഷമീര്‍ അറസ്റ്റിലായത്. ചങ്ങനാശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മേസ്തിരി പണിക്കാരനായ ഷമീറും പെണ്‍മക്കളുള്ള വീട്ടമ്മയായ യുവതിയും തമ്മില്‍ രണ്ടു വര്‍ഷമായി പ്രണയത്തിലാണ്. പ്രണയം മുതലെടുത്ത് വീട്ടമ്മയെ ഇയാള്‍ പല സ്ഥലങ്ങളിലും കൊണ്ടു പോയി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ച വീട്ടമ്മ ഷമീറിന് കടമായി നല്‍കിയ പണം തിരികെ ചോദിച്ചതിനെ തുടര്‍ന്ന ഇരുവരും പിണങ്ങിയിരുന്നു. ഇതിന്റെ പ്രതികാരമായി ഷമീര്‍ താനും ഇരയും തമ്മിലുള്ള മൊബൈലില്‍ പകര്‍ത്തിയ അശ്ലീലദൃശ്യങ്ങള്‍ യുവതിയുടെ പെണ്‍മക്കള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരേ ബലാത്സംഗത്തിനും സൈബര്‍ നിയമപ്രകാരവും കേസെടുത്തിരിക്കുകയാണ്. ഡിവൈഎസ്പി സുരേഷ്‌കുമാര്‍, എസ്ഐ മാരായ ജോബ് ജേക്കബ്, റിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

pathram desk 1:
Related Post
Leave a Comment