പാര്‍വതിയെ വീണ്ടും ഡിസ് ലൈക്ക്‌ അടിച്ച് തോല്‍പിക്കാന്‍ മമ്മൂട്ടി ഫാന്‍സ്

കൊച്ചി:നടി പാര്‍വതിക്കെതിരെ മമ്മൂട്ടി ഫാന്‍സ് നടത്തിയ സൈബര്‍ ആക്രമണങ്ങളും അധിഷേപങ്ങളും കെട്ടൊടുങ്ങി വരുന്നതേയുള്ളു. ഒടുവില്‍ പാര്‍വതി നിയമപ്രകാരം പരാതി കൊടുത്തതില്‍പ്പിന്നെയാണ് ഇക്ക ഫാന്‍സ് ഒന്നടങ്ങിയത്. പാര്‍വതിയും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ ‘മൈ സ്റ്റോറി’ എന്ന ചിത്രത്തിലെ പാട്ടുകളും ട്രെയിലറും വന്നപ്പോഴും ഫാന്‍സ് നടിയെ തകര്‍ക്കാനായി രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ ബാംഗ്ലൂര്‍ ഡേയ്സ് കൂട്ടുകെട്ടില്‍ അഞ്ജലീ മേനോന്‍ ഒരുക്കുന്ന ‘കൂടെ’ എന്ന ചിത്രത്തിനെതിരെയും മമ്മൂട്ടി ഫാന്‍സ് രംഗത്തെത്തിയിരിക്കുകയാണ്. ‘കൂടെ’യിലെ പാര്‍വതിയും പൃഥ്വിയും അഭിനയിച്ച ഗാനത്തിനെതിരെയാണ് ‘മമ്മൂക്ക മൂവി പ്രമോഷന്‍ 2’ എന്ന വാട്സ്ആപ് ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്. ‘ഫെമിനിച്ചി സോങ് ഡിസ്ലൈക്ക്, അടിച്ച് പൊളിക്ക് മക്കളെ’ എന്ന കാപ്ഷനോടെയായിരുന്നു പാട്ട് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്.

ഇപ്പോള്‍ മമ്മൂട്ടി ഫാന്‍സിനെതിരെ ചലച്ചിത്രമേഖലിയില്‍ ഉള്ളവരും പുറത്തുള്ളവരുമായ ഒരുപാട്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനെതിരെ നടി മാലാ പാര്‍വതി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത്, സ്റ്റാന്‍ഡ് വിത് പാര്‍വതി എന്ന ഹാഷ് ടാഗോടുകൂടിയാണ് പ്രചരണം നടക്കുന്നത്. മമ്മൂട്ടിയുടെ പേരില്‍ പ്രചരിക്കുന്ന ഈ ഡിസ് ലൈക്ക് കാംപെയ്ന് മമ്മൂട്ടി മറുപടി പറയണമെന്ന് കാണിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടി ഫാന്‍സ് പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണം നടത്തുമ്പോള്‍ മെഗാസ്റ്റാര്‍ ഏറെ വൈകിയാണ് മൗനം വെടിഞ്ഞത്. മമ്മൂട്ടി ഫാന്‍സ് പാര്‍വ്വതിക്കെതിരെ നേരത്തേ സൈബര്‍ ആക്രമണം നടത്തിയപ്പോള്‍ മെഗാസ്റ്റാര്‍ ഏറെ വൈകിയാണ് മൗനം വെടിഞ്ഞത്. അത് ഏറെ വിവാദമായിട്ടുണ്ടായിരുന്നു.

pathram desk 2:
Related Post
Leave a Comment