ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം: ക്രിമിനല്‍ കുറ്റകൃത്യം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ മറച്ചുവെച്ചു, ആലഞ്ചേരിയുടെ മൊഴി വ്യാഴാഴ്ചയെടുക്കും

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ പരാതിയില്‍ കര്‍ദിനാളിന്റെ മൊഴിയെടുക്കും. ആലഞ്ചേരിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് കന്യാസ്ത്രീ അന്വേഷണ സംഘത്തിന് നല്‍കി. ഒരു ക്രിമിനല്‍ കുറ്റകൃത്യം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ മറച്ചുവെച്ചുവെന്ന ആരോപണമാണ് കര്‍ദ്ദിനാള്‍ നേരിടുന്നത്. മൊഴിയെടുക്കുന്നതിനായി പോലീസ് കര്‍ദ്ദിനാളിന്റെ സമയം തേടിയിട്ടുണ്ട്. കര്‍ദ്ദിനാള്‍ മൂന്നു ദിവസത്തേക്ക് തിരക്കിലായതിനാല്‍ വ്യാഴാഴ്ച മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനത്തെ കുറിച്ച് കുറവിലങ്ങാട് ഫൊറോന പള്ളി വികാരിയേയും പാലാ രൂപത ബിഷപ്പിനെയും അറിയിച്ചിരുന്നതായും ഇവരുടെ നിര്‍ദേശപ്രകാരം കര്‍ദ്ദിനാളിന് പരാതി നല്‍കുകയുമായിരുന്നുവെന്ന് കന്യാസ്ത്രീ തുടക്കം മുതല്‍ ഉന്നയിക്കുന്നുണ്ട്. കന്യാസ്ത്രീ പരാതിയുമായി കര്‍ദ്ദിനാളിനെ നേരിട്ട് അറിയിച്ചുവെന്നും പതിനഞ്ച് മിനിറ്റോളം ഇരുവരും സംസാരിച്ചിരുന്നുവെന്നും കന്യാസ്ത്രീയുടെ സഹോദരനും വ്യക്തമാക്കിയിരുന്നു.

്അതിനിടെ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് ജലന്ധര്‍ ബിഷപ്പ് നല്‍കിയ പരാതി വ്യാജമാണെന്ന് മുഖ്യസാക്ഷി വെളിപ്പെടുത്തി.കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടിയെടുത്താല്‍ കൊല്ലുമെന്ന് സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്നാണ് ബിഷപ്പ് പൊലീസിന് നല്‍കിയ പരാതി. ബിഷപ്പിന്റെ പഴയ ്രൈഡവറും സഹായിയുമായ കോടനാട് സ്വദേശി സിജോ യോടാണ് സഹോദരന്‍ ഭീഷണിക്കാര്യം പറഞ്ഞതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഈ സിജോയാണ് ആരോപണം വ്യാജമാണെന്ന് പൊലീസിനോട് പറഞ്ഞത്.

വിമാന ടിക്കറ്റ് നല്‍കി ജലന്ധറിലേക്ക് വിളിച്ചു വരുത്തി കന്യാസ്ത്രീയ്ക്കതിരെ പരാതി എഴുതി വാങ്ങുകയായിരുന്നുവെന്നാണ് സിജോ യുടെ മൊഴി. ബിഷപ്പും ജലന്ധര്‍ രൂപതയിലെ മറ്റൊരു വൈദികനും പറഞ്ഞത് അനുസരിച്ചാണ് പരാതി എഴുതിയത്. നാട്ടില്‍ നിന്നും അയച്ച കത്താണെന്ന് വരുത്തി തീര്‍ക്കാന്‍ സ്ഥലപ്പേരിന്റെ സ്ഥാനത്ത് കോടനാട് എന്ന് എഴുതിയതായും മൊഴിയില്‍ പറയുന്നു’.

സിജോയുടെ മൊഴി പൂര്‍ണമായും പൊലീസ് ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇതിനിടെ ജലന്ധര്‍ ബിഷപ്പിനെതിരെ ക!ര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് കന്യാസ്ത്രീ അന്വേഷണസംഘത്തിന് കൈമാറി. കര്‍ദിനാളിന് പുറമേ പാലാ രൂപതാ ബിഷപ്പ് കുറവലങ്ങാട് വികാരി എന്നിവരെയും പരാതി അറിയിച്ചിരുന്നുവെന്ന് കന്യാസ്ത്രി വ്യക്തമാക്കിയ സഹാചര്യത്തില്‍ അന്വേഷണസംഘം ഇവരുടേയും മൊഴിയെടുക്കും.

pathram desk 2:
Related Post
Leave a Comment