100 കോടി രൂപയുടെ ഹവാല, നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് വീണ്ടും അറസ്റ്റില്‍

കൊച്ചി : നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് വീണ്ടും അറസ്റ്റില്‍. കൊച്ചിയിലെ വീട്ടില്‍ നിന്നാണ് എന്‍ഫോഴ്സ്മെന്റ് ഇയാളെ അറസ്റ്റ് ചെയ്തത്. അനധികൃതമായി പണം കടത്തിയെന്ന കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഉതുപ്പ് വര്‍ഗീസിനെ അറസ്റ്റ് ചെയ്തത്. 100 കോടി രൂപ ഹവാലയായി ഉതുപ്പ് വര്‍ഗീസ് വിദേശത്തേക്ക് കടത്തിയെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയത്.

നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരില്‍ 300 കോടി തട്ടിയെടുത്ത കേസില്‍ ഉതുപ്പിനെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. റിക്രൂട്ട്മെന്റ് ഫീസായി 19,500 രൂപ വാങ്ങാന്‍ അനുമതിയുണ്ടായിരുന്നപ്പോള്‍ ഉതുപ്പിന്റെ കൊച്ചിയിലെ റിക്രൂട്ട്മെന്റ് സ്ഥാപനമായ അല്‍സറാഫ് ഏജന്‍സി ഓരോരുത്തരില്‍ നിന്നും 19,50,000 രൂപ വീതം വാങ്ങിയാണ് വന്‍ തട്ടിപ്പ് നടത്തിയത്.

തട്ടിപ്പ് നടത്തി കുവൈത്തിലെത്തിച്ച നഴ്സുമാരെ വീണ്ടും കബളിപ്പിച്ച് നിയമന തിരിമറിയിലൂടെ പിന്നെയും ഉതുപ്പ് വര്‍ഗീസ് കോടികള്‍ തട്ടിയെടുത്തു. നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് അഡോള്‍ഫ് മാത്യുവാണ് ഒന്നാം പ്രതി. ഉതുപ്പ് വര്‍ഗീസ് രണ്ടാം പ്രതിയാണ്.

pathram desk 2:
Leave a Comment