ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണന്റെ പുതിയ ചിത്രത്തില്‍ നായകനായെത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍!!!

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച മലയാളം ചിത്രങ്ങളില്‍ ഒന്നായിരിന്നു പാര്‍വതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ടേക്ക് ഓഫ്. ധാരാളം അവാര്‍ഡുകളും ചിത്രം വാരിക്കൂട്ടിയിരിന്നു. എന്നാല്‍ തന്റെ പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍. ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനെയാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്നും അടുത്തവര്‍ഷം ഷൂട്ടിംഗ് ആരംഭിക്കും എന്നും സൂചനകളുണ്ട്.

ദുല്‍ഖര്‍ അവസാനമായി വേഷമിട്ട ചിത്രം സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയാണ്. ചിത്രത്തിലെ ജെമിനി ഗണേശനായുള്ള പ്രകടനത്തിന് ധാരാളം പ്രശംസകളാണ് താരത്തെ തേടിയെത്തിയത് .അതേസമയം അന്‍വര്‍ റഷീദിന്റെ അസ്സോസിയേറ്റ് ഡയറക്ടറായ സലാം ബുക്കരി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദുല്‍ഖര്‍ നായകനായെത്തുന്നുണ്ട്. ജയസൂര്യ ചിത്രം ആടിന്റെ സംവിധായകന്‍ കൂടിയായ മിഥുന്‍ മാനുവലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി കോളേജ് പ്രൊഫസറായി വേഷമിടുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. ഈ വര്‍ഷം അവസാനത്തോട് കൂടി ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ തമിഴ് ചിത്രമായ ‘കണ്ണും കണ്ണും കൊള്ളയ് അടിത്താല്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ്.

pathram desk 1:
Leave a Comment