മുംബൈയില്‍ വിമാനം തകര്‍ന്നുവീണു,അഞ്ച് പേര്‍ മരിച്ചു

മുംബൈ: മുംബൈ നഗരത്തിലെ ഘട്‌കോപ്പറില്‍ വിമാനം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. വഴിയാത്രക്കാരന്‍ ഉള്‍പ്പടെയാണ് അഞ്ച് പേര്‍ മരിച്ചത്. ഘാട്‌കോപ്പറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് വിമാനം തകര്‍ന്നുവീഴുകയായിരുന്നുവന്നാണ് ആദ്യ റിപ്പോര്‍ട്ട്. ചാര്‍ട്ടേഡ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അഗ്‌നിരക്ഷാ സേനയും ആംബുലന്‍സ് അടക്കമുളള സജ്ജീകരണങ്ങളും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
മുംബൈയിലെ സര്‍വോദയ ആശുപത്രിക്ക് സമീപത്താണ് വിമാനം തകര്‍ന്നുവീണത്.

അങ്ങോട്ടേക്ക് പോകാനോ എന്താണ് സംഭവിക്കുന്നതെന്ന് കാണാനോ സാധിച്ചിരുന്നില്ല. വിമാനം തകര്‍ന്നുവീണപ്പോള്‍ ഇവിടെയടുത്ത് നിന്നിരുന്ന ഒരാള്‍ അപകടത്തില്‍ പെട്ട് മരിച്ചു. ഇദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.”

സ്ഥലം എംപി കിരിത് സോമയ്യ സ്ഥലത്ത് എത്തിയിട്ടുണ്ട്. അദ്ദേഹം നല്‍കിയ വിവരങ്ങള്‍ പ്രകാരം ഢഠഡജദ, ഗകചഏ അകഞ ഇ90 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. ബീച്ച് ക്രാഫ് എയര്‍ സി 90 മോഡല്‍ വിമാനമാണ് തകര്‍ന്ന് വീണത്. 2014 വരെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന ഈ വിമാനം പിന്നീട് യു വൈ ഏവിഷേന് വില്‍ക്കുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

pathram desk 2:
Leave a Comment