നികുതി വെട്ടിപ്പ് കേസ്, റോബര്‍ട്ട് വദ്ര 25 കോടി രൂപ അടയ്ക്കാന്‍ ആവിശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡല്‍ഹി:നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി. സ്‌കൈലൈറ്റ് കമ്പനിയുടെ 42 കോടിയുടെ ഇടപാടില്‍ ക്രമക്കേട് നടത്തിയതിനാണ് നോട്ടീസ്. 30 ദിവസത്തിനുള്ളില്‍ 25 കോടി രൂപ അടയ്ക്കണമെന്നാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജസ്ഥാനിലെ ബിക്കാനീറില്‍ വ്യാജ കമ്പനികളുടെ പേരില്‍ ഭൂമി വാങ്ങിയതിലായിരുന്നു ക്രമക്കേട്. വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്കെതിരെ സാമ്പത്തിക തട്ടിപ്പ് നിരോധന നിയമപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 377.44 ഹെക്ടര്‍ ഭൂമി വാങ്ങിക്കൂട്ടിയതില്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരേയും സമാനമായ കേസ് ഐടി വകുപ്പ് എടുത്തിട്ടുണ്ട്.

pathram desk 2:
Leave a Comment