വരാപ്പുഴ ശ്രീജിത്ത്‌ കസ്റ്റഡി മരണം: എസ്.ഐ ദീപക്കിനെതിരെ മജിസ്‌ട്രേറ്റിന്റെ മൊഴി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസിലെ പ്രതിയായ എസ്.ഐ ദീപക്കിനെതിരെ മജിസ്‌ട്രേറ്റിന്റെ മൊഴി. പറവൂര്‍ മജിസ്‌ട്രേറ്റായിരുന്ന എന്‍.സ്മിതയാണ് എസ്.ഐക്കെതിരെ ഹൈകോടതി രജിസ്ട്രാര്‍ക്ക് മൊഴി നല്‍കിയിരിക്കുന്നത്.

പ്രതിയെ കാണാന്‍ മജിസ്‌ട്രേറ്റ് കൂട്ടാക്കിയില്ലെന്ന എസ്.ഐ ദീപകിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മജിസ്‌ട്രേറ്റില്‍ നിന്ന് ഹൈകോടതി വിശദീകരണം തേടിയത്.

എസ്.ഐ ദീപക്ക് മുമ്പും പ്രതികളെ മര്‍ദിച്ച് കൊണ്ടുവന്നിട്ടുണ്ടെന്ന് മജിസ്‌ട്രേറ്റ് ഹൈകോടതി മുമ്പാകെ മൊഴി നല്‍കി. ഇതിന് എസ്.ഐയെ താക്കീത് ചെയ്തിരുന്നു. ശ്രീജിത്തിനെ റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ എത്തിയപ്പോള്‍ പ്രതിയെ കാണാതെ ഇത് സാധ്യമാവില്ലെന്നാണ് താന്‍ നിലപാടെടുത്തത്. ഈ സമയം ശ്രീജിത്ത് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികില്‍സയിലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

pathram desk 2:
Leave a Comment