സോണിയ ഗാന്ധിയുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്ന് കമല്‍ഹാസന്‍

രാഷ്ട്രീയ വിഷയങ്ങള്‍ സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്തെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. സഖ്യസാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ സമയമായിട്ടില്ലെന്നും നിലവിലെ രാഷ്ട്രീയം മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാഹുലിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. തമിഴ്‌നാട്ടിലെ സ്ഥിതിഗതികളെക്കുറിച്ചും രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചും ഇരുവരും തമ്മില്‍ സംസാരിച്ചതായാണ് വിവരം.

സൗഹൃദം പുതുക്കല്‍ മാത്രമായിരുന്നു കൂടിക്കാഴ്ച്ചയുടെ ലക്ഷ്യമെന്ന് പിന്നീട് കമല്‍ഹാസന്‍ പറഞ്ഞു. പ്രിയങ്ക വദ്രയുമായും കമല്‍ഹാസന്‍ സംസാരിച്ചു. കൂടിക്കാഴ്ച്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രണ്ടു പാര്‍ട്ടികളെയും സംബന്ധിക്കുന്ന നിരവധി കാര്യങ്ങളും തമിഴ്‌നാട്ടിലെ രാഷ്ട്രീയസാഹചര്യങ്ങളും ചര്‍ച്ചയായതായും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

pathram desk 1:
Related Post
Leave a Comment