ഫഹദിന്റെ അടുത്ത വരവ് ‘വരത്തനാ’യി….. അമല്‍ നീരദ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്

കൊച്ചി:ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. ‘വരത്തന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അമല്‍ നീരദ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് പുറത്തു വിട്ടത്.

ഫഹദ് ഫാസിലും നസ്രിയ നസീമും വിവാഹത്തിന് ശേഷം ഒരു സിനിമയുടെ ഭാഗമാകുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. വരത്തന്റെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് നസ്രിയ. മായാനദിയിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ ഐശ്വര്യാ ലക്ഷ്മിയാണ് ഫഹദിന്റെ നായികാ വേഷത്തിലെത്തുന്നത്. നസ്രിയയും ഫഹദും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. സുഹാസ് ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

pathram desk 2:
Leave a Comment