കുട്ടനാട് കാര്‍ഷിക വായ്പാതട്ടിപ്പ്, ഫാ. തോമസ് പീലിയാനിക്കല്‍ റിമാന്‍ഡില്‍

ആലപ്പുഴ: വ്യാജരേഖ ചമച്ച് കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസില്‍ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കലിനെ കോടതി റിമാന്‍ഡ് ചെയ്തു. രാമങ്കരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

രാമങ്കരിയിലെ കുട്ടനാട് വികസന സമിതിയുടെ ഓഫിസില്‍ നിന്നാണ് അദ്ദേഹത്തെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതിയെ സമീപിച്ച് ഫാ.തോമസ് പീലിയാനിക്കല്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും ജാമ്യം കിട്ടിയിരുന്നില്ല.

pathram desk 2:
Related Post
Leave a Comment