ആദ്യത്തെ ചിത്രത്തിന് തന്നെ ഫിലിം ഫെയര്‍ അവാര്‍ഡ് നേടി കല്യാണിയ്ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍, താങ്ക്യൂ ലാലു മാമാ…..എന്ന് കല്യാണി

കൊച്ചി:സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഏറെ അടുപ്പുമുള്ള ഒരു താരകുടുംബാണ് പ്രിയദര്‍ശന്റേത്. പ്രിയന്റെ മകള്‍ കല്യാണിയും ലാലിന്റെ മകന്‍ പ്രണവും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ച് സിനിമാ ലോകവും ആരാധകലോകവും ഏറെ ചര്‍ച്ച ചെയ്തതുമാണ്. മാത്രമല്ല, ഏകദേശം ഒരേ സമയത്താണ് ഇരു കുടുംബത്തിലെയും ഇളമുറക്കാര്‍ ചലച്ചിത്ര ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്.

കല്യാണി പ്രിയദര്‍ശന്റെ ആദ്യചിത്രത്തിന് തന്നെ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. മലയാളത്തില്‍ നിന്നും ഒട്ടേറെപേര്‍ കല്ല്യാണിക്ക് അഭിന്ദനവുമായി എത്തി. അക്കൂട്ടത്തില്‍ മോഹന്‍ലാല്‍ ട്വിറ്ററില്‍ അഭിന്ദക്കുറിപ്പിട്ടു. ഉറ്റ ചങ്ങാതിയുടെ മകളെ മനസു നിറഞ്ഞാണ് അദ്ദേഹം അഭിനന്ദിച്ചത്. ഈ അഭിനന്ദനം കല്യാണിയെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.

അതുകൊണ്ടുതന്നെ അഭിനന്ദന ട്വീറ്റിന് പിന്നാലെ കല്യാണിയുടെ മറുപടിയുമെത്തി. ‘താങ്ക്യൂ ലാലു മാമാ, ഈ ആശംസ വിലപ്പെട്ടതാണ്, താങ്കള്‍ ഈ സിനിമ കണ്ടു എന്നതും വലിയ സന്തോഷം തരുന്നു’- ഇങ്ങനെയായിരുന്നു കല്യാണിയുടെ വാക്കുകള്‍.

വിക്രം കുമാര്‍ സംവിധാനം ചെയ്ത ഹലോ എന്ന തെലുങ്ക് ചിത്രത്തിനാണ് കല്യാണിക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചത്. സൂര്യ നായകനായിയെത്തിയ 24 സിനിമയുടെ സംവിധായകന്‍ വിക്രം കുമാറിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം കൂടിയാണ് ‘ഹലോ’. നാഗാര്‍ജ്ജുന നിര്‍മ്മിച്ച ചിത്രത്തില്‍ തന്റെ മകനായ അഖില്‍ അഖിനെനിയാണ് നായക വേഷം കൈകാര്യം ചെയ്തത്.

pathram desk 2:
Leave a Comment