വര്‍ക്കല: നിരവധി മോഷണക്കേസിലെ പ്രതിയായ ‘ഫാന്റം പൈലി’ അറസ്റ്റിലായി. വര്‍ക്കല തിരുവമ്പാടി ഗുലാസ് മന്‍സിലില്‍ ഷാജി (ഫാന്റം പൈലി-36) ആണ് വീണ്ടും പൊലീസ് വലയിലായത്. തിരുവമ്പാടി കുറ്റിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം രാത്രി സംശയാസ്പദമായ സാഹചര്യത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. വര്‍ക്കലയ്ക്കു പുറമെ പള്ളിക്കല്‍, പൂജപ്പുര, മണ്ണന്തല, തൊടുപുഴ, വൈക്കം, പിറവം തുടങ്ങിയ സ്‌റ്റേഷനുകളില്‍ പ്രതിക്കെതിരെ ഭവനഭേദനത്തിനും മോഷണത്തിനും കേസുകള്‍ നിലവിലുണ്ട്.നിരവധി തവണ പിടിയിലായി ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
ജയിലില്‍നിന്നു കോടതിയിലേക്കു വിചാരണയ്ക്കായി ട്രെയിനില്‍ കൊണ്ടുപോകുന്നതിനിടെ കൊല്ലത്തുനിന്നു ചാടിരക്ഷപ്പെട്ട സംഭവവും നടന്നു. പിന്നീട് ഒരു മാസത്തിനു ശേഷം തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ജയിലില്‍നിന്നു ജാമ്യത്തിലിറങ്ങിയാല്‍ സ്ഥിരം മോഷണം നടത്തുകയാണു ശൈലി. വര്‍ക്കല സ്‌റ്റേഷന്‍ എസ്എച്ച്ഒ: പി.വി.രമേഷ്‌കുമാര്‍, എസ്‌ഐ: െ്രെപജു, എഎസ്‌ഐ: സുദര്‍ശനകുമാര്‍, സീനിയര്‍ സിപിഒ ജയപ്രസാദ്, ആനൂജ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
Leave a Comment