കൊച്ചി: വരാപ്പുഴ കേസില്‍ കുറ്റക്കാരായ എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പുപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്കു പാലിച്ചില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി മുന്‍ നിലപാടില്‍നിന്നു പിന്നോട്ടുപോകുന്നെന്നു നിയമോപദേശത്തില്‍ വ്യക്തമാണ്. നിയമോപദേശം അംഗീകരിച്ചാല്‍ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പു മുഖ്യമന്ത്രി ലംഘിക്കും.
കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നതു വ്യക്തമാണ്. ഇതു പുറത്തുകൊണ്ടുവരാതിരിക്കാനാണ് എസ്പിയെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയുള്ള നിയമോപദേശം. സത്യം മൂടിവയ്ക്കാന്‍ ശ്രമിച്ചാല്‍ സിബിഐ അന്വേഷണത്തിനു വേണ്ടിയുള്ള മുറവിളിയുണ്ടാകും. സത്യം പുറത്തുകൊണ്ടുവരുമെന്നും ഉമ്മന്‍ ചാണ്ടി കൊച്ചിയില്‍ പറഞ്ഞു.
Leave a Comment