എന്നു നിന്റെ മൊയ്തീന്‍ വിജയിച്ചപ്പോള്‍ അടുത്ത ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് പൃഥ്വിരാജ് പറഞ്ഞു: ടൊവിനോ

സഹനടനടെയും വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പിന്നീട് നായകനായി മാറി മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് ടൊവിനോ തോമസ്. പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രമാണ് ടൊവിനോയ്ക്ക് സിനിമ ജീവിതത്തിലെ വഴിത്തിരിവായത്. സിനിമ ഹിറ്റായപ്പോള്‍ അടുത്ത ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് പൃഥ്വി പറഞ്ഞിരുന്നുവെന്ന് ടൊവിനോ വെളിപ്പെടുത്തി

ടൊവിനോയുടെ വാക്കുകള്‍:

എന്ന് നിന്റെ മൊയ്തീന്‍ ആണ് എനിക്ക് സിനിമയില്‍ ഒരു ബ്രേക്ക് തന്നത്. സിനിമ സൂപ്പര്‍ഹിറ്റായെന്ന് പൃഥ്വിയോട് പറഞ്ഞപ്പോള്‍ ഇനി നീ സൂക്ഷിക്കണമെന്ന് പൃഥ്വിരാജ് പറഞ്ഞു. നിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്, ഇനിയുള്ള സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് പൃഥ്വി നിര്‍ദേശം നല്‍കി. എന്തായാലും ഇതുപോലത്തെ സഹനടനും സൈഡ് കഥാപാത്രങ്ങളായിരിക്കുമല്ലോ, ശ്രദ്ധിച്ചോളാം എന്ന് പൃഥ്വിക്ക് മറുപടി നല്‍കി. അല്ല, ഇനി നിന്നെ തേടിയെത്തുന്നത് നായക കഥാപാത്രങ്ങളായിരിക്കും, സൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം അദ്ദേഹം എന്നോടുള്ള കടപ്പാട് കാണിച്ചതാണെന്നാണ് വിചാരിച്ചത്. പക്ഷേ പിന്നീട് എത്തിയത് നായക കഥാപാത്രങ്ങള്‍ തന്നെയായിരുന്നു.

സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങളിലൊക്കെ എന്തിനാണ് നിങ്ങള്‍ അഭിനയിക്കുന്നതെന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഒരു വ്യക്തി സിനിമയില്‍ ക്ലിക്കായി കഴിഞ്ഞാല്‍ പിന്നീട് അയാള്‍ നായകവേഷമാണ് ചെയ്യേണ്ടത് എന്ന് ജനങ്ങള്‍ മനസ്സില്‍ മുന്‍കൂട്ടി തീരുമാനിക്കുകയാണ്. ഇപ്പോള്‍ ഒരു തരക്കേടില്ലാത്ത പൊസിഷനില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അത് നായകവേഷം ചെയ്തതുകൊണ്ടല്ല. സ്ത്രീ പ്രാധാന്യമുള്ള ആമി, മഹാനദി, ഗോദ്ധ എന്നീ ചിത്രങ്ങളില്‍ പ്രത്യേക ഓഡിയന്‍സ് എനിക്കുമുണ്ട്. മധ്യവയസ്‌കരായ പലരും എന്റെ ചിത്രങ്ങള്‍ കാണാറുപോലുമില്ല. ഈ ചിത്രങ്ങളിലൂടെയാണ് അവര്‍ എന്നെ കാണുന്നത്.

pathram desk 1:
Related Post
Leave a Comment