നടിയോടുള്ള ആരാധന മൂത്ത് നിരന്തരം വിവാഹാഭ്യര്‍ത്ഥന നടത്തിയ ആരാധകന് ഒടുവില്‍ സംഭവിച്ചത്

നടിയോടുള്ള ആരാധന തലയ്ക്ക് പിടിച്ച് നിരന്തരം വിവാഹഭ്യര്‍ത്ഥന നടത്തി താരത്തിനെ ശല്യപ്പെടുത്തിയ ആരാധകന്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ വഴി നിരന്തരം സന്ദേശമയച്ചാണ് ഇയാള്‍ സീരിയല്‍ താരത്തെ ശല്യപ്പെടുത്തിയിരുന്നത്. മുംബൈയിലാണ് സംഭവം.

പ്രശസ്തയായ മറാത്തി സീരിയില്‍ നടിക്കാണ് ആരാധകന്റെ ശല്യം കാരണം മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നത്. 30 കാരനായ സരണ്‍ ജോഷി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഈ മെയില്‍ വഴി 40 ഓളം അശ്ലീല സന്ദേശമയച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത്.

നടിയെ വലിയ ഇഷ്ടമാണെന്നും നേരില്‍ കാണണമെന്നും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നും ഇയാള്‍ സന്ദേശമയച്ച് നിരന്തരം ശല്യം ചെയ്തതായി പോലീസ് പറഞ്ഞു. മെയ് 31 മുതല്‍ ഇയാള്‍ നിരന്തരം സന്ദേശം അയക്കുകയായിരുന്നുവെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.

നടിയുടെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നാണ് ഇയാള്‍ ഇമെയില്‍ വിലാസം തപ്പിയെടുത്തത്. ഐ.ടി ആക്ട് കൂടാതെ ഐ.പി.സി 509 വകുപ്പ് പ്രകാരവും ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment