കട്ട സസ്‌പെന്‍സുമായി ബാലചന്ദ്രമേനോന്‍ എത്തുന്നു, ‘എന്നാലും ശരതിന്റെ’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എന്നാലും ശരതിന്റെ’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കഥയും തിരക്കഥയും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വ്യത്യസ്തമായി ക്യാമ്പസിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണ് എന്നാലും ശരത്.

സമകാലിക സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കൃഷ്ണകല ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍ ഹരികുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2015-ല്‍ പുറത്തിറങ്ങിയ ഞാന്‍ സംവിധാനം ചെയ്യും ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം.ചാര്‍ളി ജോ, നിധി അരുണ്‍, നിത്യ നരേഷ്, ജോഷി മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. \

pathram desk 2:
Related Post
Leave a Comment