കൊച്ചി:സൗബിന്‍ ഷാഹിര്‍ നായകനാകുന്ന അമ്പിളി സിനിമയുടെ പൂജ നടന്നു. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിനെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ് എന്നിവരുമുണ്ട്. നസ്രിയയുടെ അനിയന്‍ നവീന്‍ നസീം അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് അമ്പിളി. തന്‍വി റാം ആണ് ചിത്രത്തിലെ മറ്റൊരു പുതുമുഖ താരം.
ഗപ്പിക്കുശേഷം ജോണ്‍പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. ചിത്രത്തിന്റെ കഥയും ജോണിന്റേതാണ്. ഗപ്പിക്ക് വേണ്ടി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ വിഷ്ണു വിജയ് ആണ് അമ്പിളി സിനിമയ്ക്കും സംഗീതം പകരുന്നത്. മുകേഷ് ആര്‍.മേത്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഗിരീഷ് ഗംഗാധരന്റെ അസിസ്റ്റന്റ് ആയിരുന്ന ശരണ്‍ സ്വതന്ത്ര ഛായാഗ്രാഹകനാവുന്ന ചിത്രം കൂടിയാണ് അമ്പിളി. മേക്കപ്പ് ആര്‍.ജി.വയനാടന്‍, കോസ്റ്റ്യൂം മസ്ഹര്‍ ഹംസ. ഇടുക്കി, ബെംഗളൂരു, റാന്‍ ഓഫ് കച്ച്, ഗോവ, രാജസ്ഥാന്‍, ലഡാക്ക് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.
Leave a Comment