യുവ മിമിക്രിതാരത്തെ വിവാഹ വേദിയില്‍ നിന്നു പോലിസ് പിടികൂടി. ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ നവീനെയാണ് ദിവ്യ എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവാഹ വേദിയില്‍ നിന്ന് പോലീസ് പിടികൂടിയത്. 2016 ല്‍ ദിവ്യയുമായി നവീന്റെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ അന്നു നവീന്റെ നിര്‍ദേശപ്രകാരം ദിവ്യ ഈ വിവാഹം വിവരം മറച്ചു വയ്ക്കുകയായിരുന്നു എന്നു പറയുന്നു.
എന്നാല്‍ ഇപ്പോള്‍ തന്നെ കബളിപ്പിച്ചു മലേഷ്യയില്‍ നിന്നുള്ള കൃഷ്ണകുമാരിയെന്ന പെണ്‍കുട്ടിയെ നവീന്‍ വിവാഹം കഴിക്കാന്‍ പോകുകയാണ് എന്ന് അറിഞ്ഞ് ദിവ്യ പോലീസിനെ സമീപിക്കുകയായിരിന്നു. ഇതോടെ കല്യാണ ദിവസം രാവിലെ ഹോട്ടലില്‍ എത്തിയ നവീനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തു. ടെലിവിഷന്‍ പരിപാടികളിലൂടെയാണു നവീന്‍ ശ്രദ്ധേയനായത്. 100 പ്രശസ്ത വ്യക്തികളുടെ ശബ്ദം കൃത്യമായി അനുകരിച്ചു നവീന്‍ കയ്യടി നേടിരുന്നു.
Leave a Comment