യുവനടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; തലകീഴായി മറിഞ്ഞ കാറില്‍നിന്ന് നടി അത്ഭുതകരമായി രക്ഷപെട്ടു

മോഹന്‍ലാല സിനിമ നീരാളിയിലെ നടി മേഘാ മാത്യു സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. മുളന്തുരുത്തി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം മറ്റൊരു വാഹനത്തില്‍ ഇടിച്ച് കാര്‍ തലകീഴായി മറിയുകയായിരുന്നു. അപകടത്തിന് ശേഷം, ഒന്നര മണിക്കൂറോളം തല കീഴായി മറിഞ്ഞു കിടന്ന കാറില്‍ നിന്ന് പുറത്തു ഇറങ്ങാന്‍ കഴിയാതെ നടി കുടുങ്ങി കിടന്നതായും പറയുന്നു. എങ്കിലും നിസ്സാര പരിക്കുകളോടെ നടി രക്ഷപ്പെട്ടു. മേഘയുടെ കയ്യില്‍ ചെറിയൊരു ചതവ് മാത്രെമേ പറ്റിയിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. മുളന്തുരുത്തി ഭാഗത്തുനിന്നു വരികയായിരുന്ന, ഇവര്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മേഘയുടെ കാര്‍ തലകീഴായി മറിഞ്ഞു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പരുക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു..


ഒരു കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മെക്‌സിക്കന്‍ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത മേഘ മാത്യുവിന്റെ പുതിയ സിനിമ മെഗാ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന നീരാളിയാണ്. ഈ ചിത്രം അടുത്ത മാസം തീയേറ്ററുകളില്‍ എത്തും. ഇപ്പോള്‍ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി മലയാള സിനിമയില്‍ സജീവമാവുകയാണ് ഈ യുവ നടി.

pathram:
Leave a Comment