നിപ്പ ബാധിച്ച് മരിച്ച മലയാളി നഴ്‌സ് ലിനിയ്ക്ക് ആദരവുമായി ലോകാരോഗ്യ സംഘടന

കൊച്ചി: നിപ്പ വൈറസ് ബാധിച്ചയാളെ പരിചരിക്കുന്നതിനിടയില്‍ പനി ബാധിച്ച് മരിച്ച മലയാളി നഴ്സ് ലിനിയ്ക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം. സംഘടനയുടെ ഹെല്‍ത്ത് വര്‍ക്ക്ഫോഴ്സ് ഡയറക്ടര്‍ ജിം ക്യാംബെലാണ് ലിനിയെ അനുസ്മരിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ലിനിയെ കൂടാതെ ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച റസാന്‍ അല്‍ നജ്ജാറഇനയും ലൈബീരിയയില്‍ എബോളയ്ക്കെതിരായ പോരാട്ടത്തില്‍ മരിച്ച സലോം കര്‍വ എന്ന നഴ്സിനെയും ജിം ക്യാംബെല്‍ അനുസ്മരിച്ചു. കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധിച്ച് ആരോഗ്യ മേഖലയില്‍ ആദ്യ രക്തസാക്ഷിയായ ലിനിയ്ക്ക് ദി ഇക്കണോമിസ്റ്റിന്റെ പുതിയ ലക്കത്തില്‍ ആദരം അര്‍പ്പിച്ചിരുന്നു.

മരണക്കിടക്കയില്‍ വെച്ച് ഭര്‍ത്താവ് സജീഷിനെഴുതിയ കത്തുള്‍പ്പെടെയാണ് ഇക്കണോമിസ്റ്റില്‍ ലിനിയെ ഓര്‍മ്മിപ്പിക്കുന്നത്. മലയാളിയായ ഒരാളെ കുറിച്ച് ആദ്യമായാണ് ദി ഇക്കണോമിസ്റ്റില്‍ വ്യക്തമാക്കുന്നത്. പേരാമ്പ്ര ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു ലിനിയാണ് നിപ്പ ബാധിച്ച മുഹമ്മദ് സാബിത്തിനെ പരിചരിക്കുന്നതിനിടയിലാണ് വൈറസ് ബാധിച്ച് മരിച്ചത്.

pathram desk 1:
Related Post
Leave a Comment