‘പ്രിയപ്പെട്ട ലിനിയെ വേദനയോടെ ഓര്‍ക്കുന്നു, അവരുടെ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ മുന്നില്‍ ശിരസ്സ് നമിക്കുന്നു’ :പാര്‍വ്വതി

കൊച്ചി:നിപ്പ വൈറസ് ബാധയേറ്റ രോഗികളെ പരിചരിച്ചതിന് പിന്നാലെ രോഗബാധിതയാകുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്ത നഴ്സ് ലിനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി പാര്‍വ്വതി. ഒപ്പം, ഈ അസുഖത്തെ തുടര്‍ന്ന് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും പാര്‍വ്വതി പറഞ്ഞു.

പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

”സ്വന്തം ജീവനും സുരക്ഷയും മാറ്റി വെച്ച് രോഗബാധിതരെ ചികില്‍സിച്ചു അകാലത്തില്‍ ജീവന്‍ വെടിഞ്ഞ പ്രിയപ്പെട്ട ലിനിയെ വേദനയോടെ ഓര്‍ക്കുന്നു. അവരുടെ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ മുന്നില്‍ ശിരസ്സ് നമിക്കുന്നു. ആ കുടുംബത്തിന്റെ വേദനയിലും ഇനി മുന്നോട്ടുള്ള യാത്രയിലും ഒപ്പം നിക്കാന്‍ അതിയായി ആഗ്രഹിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരേ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളെയും ഈ നിമിഷത്തില്‍ ഓര്‍ക്കുകയും അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു,” പാര്‍വ്വതി ഫെയ്സ്ബുക്കില്‍ കുറിച്ചു.

pathram desk 2:
Related Post
Leave a Comment