വടകരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

കോഴിക്കോട്ട: വടകരയില്‍ മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ചു. കൈനാട്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. മരിച്ചവരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. അപകടത്തില്‍പ്പെട്ട രണ്ടുപേരുടെ നില ഗുരുതരമാണ്.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മുന്ന് യുവാക്കളാണ് മരിച്ചത്.മരിച്ചവര്‍ മാഹി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നുപോയി.

pathram desk 2:
Leave a Comment