ആരാധകന്റ ആദരാഞ്ജലി പോസ്റ്ററുകള്‍ ഒട്ടിച്ച് ചിമ്പു,സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിത്രങ്ങളും വീഡിയോയും

കൊച്ചി: നടന്‍ ചിമ്പു സാമൂഹ്യപ്രശ്നങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താറുണ്ട്. കാവേരി പ്രശ്നത്തില്‍ നടന്‍ മന്‍സൂര്‍ അലിഖാനെ അറസ്റ്റ് ചെയ്ത് പുറത്തുവിടാതായപ്പോള്‍ ആദ്യം പ്രതികരിച്ചത് ചിമ്പുവായിരുന്നു. ആരാധകരുടെ ദു:ഖങ്ങളിലും താരം പങ്കുചേരാറുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ നടനെ തെരുവോരത്തെ മതിലുകളില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതായി ആരാധകര്‍ കണ്ടു.

മതന്‍ എന്ന യുവാവിന്റെ മരണത്തില്‍ ആദരാഞ്ജലി പോസ്റ്ററുകള്‍ ഒട്ടിക്കുകയായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍. അതുവഴി കാറില്‍പോയ ചിമ്പു ഈ കാര്യം കണ്ടതോടെ വണ്ടി നിര്‍ത്തി. സുഹൃത്തുക്കള്‍ക്കൊപ്പം മതന്റെ പോസ്റ്റര്‍ ചിമ്പുവും മതിലില്‍ പതിച്ചു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

pathram desk 2:
Related Post
Leave a Comment