ഫഹദ് കുമ്പളങ്ങി നൈറ്റ്സില്‍ എത്തുന്നത് വില്ലനായി, പക്ഷേ നിങ്ങള്‍ക്ക് വേണമെങ്കില്‍ നായികയാവാം

കൊച്ചി:മഹേഷിന്റെ പ്രതികാരത്തിനും, തോണ്ടിമുതലിനും ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ കുമ്പളങ്ങി ന്യൂസ് എന്ന ചിത്രത്തിന്റെ പ്രഖ്യാപനം വന്നിട്ട് കുറച്ചു നാളുകളായി.എന്നാല്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ദിലീഷ് പോത്തന്‍ നടത്തിയത്.ദിലീഷിന് പകരം സഹപ്രവര്‍ത്തകനായ മധു സി നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിലെ വില്ലന്‍ വേഷം ഫഹദിന് കൊടുത്തതല്ല.അദ്ദേഹം ആയതാണ്. കഥ കേട്ടുകഴിഞ്ഞപ്പോള്‍ ആ റോള്‍ വേണമെന്ന് ഫഹദ് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം, പുതുമുഖം മാത്യു തോമസ് എന്നിവരാണ് നായകരായ നാലു സഹോദരന്മാരുടെ വേഷം ചെയ്യുന്നത്.

അതേസമയം ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരെന്ന് തീരുമാനിച്ചിരുന്നില്ല. നായികയ്ക്കുവേണ്ടി കാസ്റ്റിംഗ് കോള്‍ നടത്തിയിരിക്കുകയാണ് അണിയറക്കാര്‍ ഇപ്പോള്‍.
കൊച്ചി ഭാഷയില്‍ പരിചയമുള്ള, 18നും 24നുമിടയില്‍ പ്രായമുള്ള യുവതികളെയാണ് അണിയറക്കാര്‍ തേടുന്നത്. ഏറ്റവും പുതിയ ഫോട്ടോഗ്രാഫും ബയോഡാറ്റയും ബന്ധപ്പെടാനുള്ള വിവരങ്ങളും kncasting1@gmail.com എന്ന വിലാസത്തില്‍ അയയ്ക്കണം.

pathram desk 2:
Related Post
Leave a Comment