എതിരെ വന്ന ബൈക്ക് വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ സൈഡിലേക്ക് വെട്ടിച്ചതാണ് അപകടകാരണം, വിശദീകരണവുമായി സിതാര (വീഡിയോ)

തൃശൂര്‍: വാഹനം അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി ഗായിക സിതാര കൃഷ്ണകുമാര്‍ ഫെയ്സ് ബുക്ക് ലൈവില്‍. തനിക്കുണ്ടായത് ചെറിയ ഒരപകടം മാത്രമാണ്. എതിരെ വന്ന ബൈക്ക് വാഹനത്തില്‍ ഇടിക്കുമെന്ന് തോന്നിയപ്പോള്‍ വണ്ടി ലെഫ്റ്റ് സൈഡിലേക്ക് വെട്ടിച്ചതിന് പിന്നാലെ പോസ്റ്റില്‍ ഇടിക്കുകായിരുന്നു. അപകടത്തില്‍ വണ്ടിക്കും തനിക്കും കാര്യമായ പരുക്കകള്‍ ഉണ്ടായിട്ടില്ലെന്നും സിതാര പറഞ്ഞു.

അപകടവാര്‍ത്ത ഓണ്‍ലൈനിലും മറ്റും വന്നതിന് പിന്നാലെ നിരവധി സുഹൃത്തുക്കളും ബന്ധുക്കളും തനിക്ക് പറ്റിയത് വലിയ അപകടമാണെന്ന് കരുതി അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ ഗായികയുടെ വിശദീകരണം. ഓണ്‍ലൈനുകളില്‍ വാര്‍ത്തക്കൊപ്പം വന്ന ചിത്രങ്ങള്‍ കൂടി കണ്ടതുകൊണ്ടാവാം ആളുകള്‍ ഉത്കണ്ഠയോടെ അന്വേഷിച്ചതെന്നും സിതാര പറഞ്ഞു. തൃശൂര്‍ പൂങ്കുന്നത്തിന് സമീപത്തുവെച്ചായിരുന്നു ഇന്ന് രാവിലെ വാഹനം അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ ടെലിഫോണ്‍ പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞ് കാറിന് മുകളിലേക്ക് വീണെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയില്ല. കാറിന്റെ മുന്‍ വശം ഭാഗികമായി തകര്‍ന്നു. സിതാര തന്നെയാണ് വാഹനം ഓടിച്ചിരുന്നത്.

pathram desk 2:
Related Post
Leave a Comment