മല്ലിക ഷെരാവത്ത് ഇരുമ്പു ചങ്ങലകളാല്‍ ബന്ധിച്ച് 12 മണിക്കൂര്‍ തുറങ്കലില്‍ കിടന്നു (വീഡിയോ)

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എന്നും വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറാറുണ്ട്.എന്നാല്‍ ഇത്തവന വ്യത്യസ്ഥമായ പ്രതിഷേധവുമായി കൈയ്യടി വാങ്ങിയിരിക്കുകയാണ് മല്ലിക.ഇരുമ്പു ചങ്ങലകളാല്‍ ബന്ധിച്ച് സ്വയമേ തന്നെ കൂട്ടിലടച്ചാണ് മല്ലിക കാന്‍ വേദിയില്‍ എത്തിയത്. കുട്ടികള്‍ക്കു നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു മല്ലികയുടെ ഈ നടപടി. ഈ വിഷയത്തിലേക്ക് ലോക ശ്രദ്ധ കൊണ്ടുവരിക എന്നതായിരുന്നു മല്ലികയുടെ ലക്ഷ്യം.

കാന്‍ വേദിയില്‍ മല്ലികയുടെ ഒമ്പതാമത്തെ വര്‍ഷമാണ്. കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങളിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ഏറ്റവും നല്ല വേദി ഇതാണെന്നു താന്‍ കരുതുന്നതായി മല്ലിക പറഞ്ഞു. 12 മണിക്കൂറാണ് മല്ലിക ഇരുമ്പു കൂട്ടില്‍ സ്വയം ബന്ധിയായി കിടന്നത്.
എത്രയോ ചെറിയ കുട്ടികളെ തട്ടിക്കൊണ്ടു പോയും, മനുഷ്യക്കടത്തുവഴിയും ഇരുട്ടുമുറികളില്‍ അടച്ചിട്ടിരിക്കുകയാണെന്നും അവരുടെ പ്രതിനിധിയായാണ് താന്‍ എത്തിയിരിക്കുന്നതെന്നും മല്ലിക പറഞ്ഞു.

pathram desk 2:
Related Post
Leave a Comment