പ്രണയം പൂത്തുലഞ്ഞ് മിയയും അനൂപ് മേനോനും

അനൂപ് മേനോന്‍, മിയ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവരിപ്പിക്കുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസ് ആലപിച്ച നീല നീല മിഴികളോ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. അഞ്ചു പാട്ടുകളാണുള്ളത്.

അനൂപ് മേനോന്റെ തിരക്കഥയില്‍ നവാഗതനായ സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍ നാലുവര്‍ഷങ്ങള്‍ക്കു ശേഷമാണ് അനൂപ് മേനോന്‍ ഒരു സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്.

ഒരു ത്രികോണ പ്രണയകഥയായാണ് ചിത്രമൊരുങ്ങുന്നത്. അനൂപ് മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മിയയും പുതുമുഖം ഹന്നയുമാണ് നായികമാരാകുന്നത്. ഒരു പാചകക്കാരനായി അനൂപ് മേനോനും മെഴുകുതിരിയുണ്ടാക്കുന്ന ആളായി മിയയും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. ഊട്ടിയിലാണ് ചിത്രീകരണം.

മറ്റൊരു പ്രധാന പ്രത്യേകത സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അലന്‍സിയര്‍, ബൈജു എന്നിവരും സിനിമയുടെ ഭാഗമാണ്.

pathram desk 2:
Related Post
Leave a Comment