മകന്‍ പത്താം ക്ലാസ് തോറ്റത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് ഒരു പിതാവ്!!! നാട്ടുകാര്‍ക്ക് സദ്യയും മധുര പലഹാരങ്ങളും

പരീക്ഷയ്ക്കു മാര്‍ക്കു കുറഞ്ഞാല്‍ മക്കളെ മര്‍ദ്ദിക്കാന്‍ പോലും മടിക്കാത്ത മാതാപിതാക്കളാണ് ഈ കാലഘട്ടത്തില്‍. എന്നാല്‍ അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനാകുകയാണ് ഒരച്ഛന്‍. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അവനെ വീട്ടില്‍ നിന്ന് ഇറക്കി വിടാനോ കണ്ണുപൊട്ടുന്ന ചീത്ത വിളിക്കാനോ ഈ അച്ഛന്‍ തയ്യാറല്ല. പകരം മകന്‍ പത്താം ക്ലാസ് തോറ്റപ്പോള്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച് നാടാകെ മധുരം വിതരണം ചെയ്താണ് ഈ അച്ഛന്‍ വ്യത്യസ്തനായത്. എല്ലാവര്‍ക്കും ഭക്ഷണം നല്‍കുകയയും ചെയ്തു.

മധ്യപ്രദേശിലെ ഭോപ്പാലിലാണു സംഭവം. മകന്‍ പരീക്ഷയില്‍ തോറ്റപ്പോള്‍ പിതാവ് വിഷമിച്ചിരിക്കാന്‍ തയാറായില്ല. പകരം നാട്ടില്‍ എല്ലാവര്‍ക്കും സദ്യ നല്‍കി. മധരും വിതരണം ചെയ്തു. ശിവാജി വാര്‍ഡ് സ്വദേശിയും സിവില്‍ കോണ്‍ട്രാക്ടറുമായ സുരേന്ദ്ര കുമാര്‍ വ്യാസ് ആണ് മകന്റെ തോല്‍വി ആഘോഷമാക്കിയത്. മിക്ക കുട്ടികളും പരീക്ഷയില്‍ തോറ്റാല്‍ വിഷാദത്തിലേയ്ക്ക് വീണു പേകാറുണ്ട്, ചിലര്‍ ആത്മഹത്യയ്ക്കു മുതിരാറുണ്ട്.

എന്നാല്‍ ബോര്‍ഡു പരീക്ഷകള്‍ ജീവിതത്തിലെ അവസാനത്തെ പരീക്ഷകളല്ല എന്നാണ് എനിക്കു കുട്ടികളോടു പറയാനുള്ളത്. ഇനിയും അവര്‍ മുന്നോട്ടു പോകാനുണ്ട്. കൂടാതെ അടുത്ത വര്‍ഷം പരീക്ഷ വീണ്ടും എഴുതാന്‍ കഴിയുമെന്ന പ്രതീക്ഷയും ഈ പിതാവ് പ്രകടിപ്പിച്ചു. പിതാവിന്റെ ഈ പ്രതികരണം തന്നെ പ്രചോദിപ്പിച്ചു എന്നും ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ഇത് സഹായിക്കുമെന്നും മകന്‍ അഷു കുമാര്‍ പറഞ്ഞു. എന്റെ അച്ഛനെ ഞാന്‍ അഭിനന്ദിക്കുന്നു നല്ല മാര്‍ക്കോടെ അടുത്ത വര്‍ഷം വിജയിക്കാന്‍ ഞാന്‍ പരിശ്രമിക്കും എന്നും മകന്‍ പറയുന്നു. മദ്ധ്യപ്രദേശില്‍ പത്താം ക്ലാസ് പരീക്ഷ ഫലം വന്നതിനു ശേഷം ആറു കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു.

pathram desk 1:
Leave a Comment