മറുകണ്ടം ചാടാന്‍ 9 എംഎല്‍എമാര്‍ ജെഡിഎസില്‍ നിന്നും റെഡി,ചാക്കുമായി ബിജെപി

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ആറുസീറ്റുമാത്രം അകലെയുള്ള ബിജെപി ഏതുവിധത്തിലും സര്‍ക്കാരുണ്ടാക്കാനുളള നീക്കവുമായി രംഗത്ത്. ബിജെപിയെ പുറന്തള്ളാന്‍ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ചതോടെയാണ് എങ്ങനെയും അധികാരം പിടിക്കുക എന്ന ലക്ഷ്യത്തിലേക്ക് ബിജെപിയുടെ നീക്കം. 9ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

ബിജെപിയിലെത്തുന്ന എംഎല്‍എമാര്‍ ആരെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാവുന്നില്ല. ഗവര്‍ണര്‍ ഒരാഴ്ച സമയം അനുവദിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കുക ബുദ്ധിമുട്ടാകില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഒറ്റക്കക്ഷിയായ ബിജെപി ഒരാഴ്ചയ്ക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ബി.എസ്.യെഡിയൂരപ്പയോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. യെഡിയൂരപ്പയും അനന്തകുമാറുമാണ് ഗവര്‍ണറെ കണ്ടത്.

37സീറ്റുമാത്രമുള്ള ജെഡിഎസിന് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസാണ് നിര്‍ണായകനീക്കം നടത്തിയാണ് ബിജെപിക്ക് തിരിച്ചടിയായത്. ഇരുപാര്‍ട്ടികള്‍ക്കും ചേര്‍ന്ന് 115 സീറ്റുണ്ട്. സര്‍ക്കാരുണ്ടാക്കാന്‍ 112 സീറ്റുമതി. പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന കോണ്‍ഗ്രസിന്റെ നിര്‍ദേശം അവഗണിച്ച എച്ച്.ഡി.ദേവെഗൗഡ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേരണമെന്ന് ആവശ്യപ്പെട്ടു. രണ്ട് ഉപമുഖ്യമന്ത്രിമാരേയും ഇരുപത് മന്ത്രിപദങ്ങളും കോണ്‍ഗ്രസിന് നല്‍കാമെന്നും ജെഡിഎസ് വാഗ്ദാനം ചെയ്തു. ഇത് കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് എച്ച്.ഡി.കുമാരസ്വാമി ഗവര്‍ണര്‍ക്ക് കത്ത്നല്‍കിയിരുന്നു. തങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെന്ന് കുമാരസ്വാമി പറഞ്ഞു.

pathram desk 2:
Leave a Comment