തരൂരിനെതിരെ കുറ്റം ചുമത്തിയത് രാഷ്ട്രീയപ്രേരിതമെന്ന് ചെന്നിത്തല; രാജിവെക്കണമെന്ന് ബിജെപി

ഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റം ചുമത്തിയ സാഹചര്യത്തില്‍ ശശി തരൂര്‍ രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം ശശി തരൂരിനെതിരെ കുറ്റം ചുമത്തിയത് രാഷ്ട്രീയപ്രേരിതമെന്നാണ് ചെന്നിത്തല പറഞ്ഞു്.
സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയെന്നാണ് ദില്ലി പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ എന്നിവയാണ് കുറ്റപത്രത്തില്‍ ശശിതരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.
പത്തുവര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ശശി തരൂരിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടണമെന്ന് ദില്ലി പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.നാല് കൊല്ലം മുന്‍പാണ് ഡല്‍ഹിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment