ആസിഫ് അലി ചിത്രം ബി.ടെക്ക് കാണാന്‍ ടിക്കറ്റെടുക്കാന്‍ കൗണ്ടറിലെത്തിയവര്‍ ഞെട്ടി!!!

ആസിഫ് അലി നായകനായ ബി ടെക്ക് മികച്ച പ്രതികരണവുമായി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. വിജയം സമ്മാനിച്ച പ്രേക്ഷകരെ കാണാനും സര്‍പ്രൈസ് നല്‍കാനുമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള തീയറ്ററുകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. അങ്ങനെയൊരു സര്‍പ്രൈസാണ് തീയറ്ററുകളില്‍ എത്തിയ പ്രേക്ഷകര്‍ക്ക് ആസിഫ് അലി സമ്മാനിച്ചത്.

ക്യു നിന്ന് ടിക്കറ്റ് എടുക്കാന്‍ ചെന്നവര്‍ ഞെട്ടി. കൗണ്ടറില്‍ ഇരിക്കുന്നത് സാക്ഷാല്‍ ആസിഫ് അലി. പ്രേക്ഷകര്‍ക്കൊപ്പം വിജയമധുരം പങ്കിട്ടാണ് താരങ്ങള്‍ ഓരോ തീയേറ്ററും കയറിയിറങ്ങുന്നത്. മൃദുല്‍ നായര്‍ സംവിധാനം നിര്‍വഹിച്ച ബി ടെക്കിന്റെ നിര്‍മാണം മാക്ട്രോ പിക്‌ചേഴ്‌സാണ്. ചിത്രത്തില്‍ വന്‍ യുവതാരനിരയാണ് അണിനിരന്നിരിക്കുന്നത്. അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനുപ്, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.

pathram desk 1:
Related Post
Leave a Comment